കെ.എസ്​.ആർ.ടി.സി: യാത്രക്കാരെ വഴിയിലിറക്കിയും പമ്പുകളിൽ കാത്തുകിടത്തിയും പരീക്ഷണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്കുള്ള ഇന്ധനവിഹിതം വെട്ടിക്കുറച്ചതി​െൻറ പ്രത്യാഘാതവും യാത്രക്കാര​െൻറ ചുമലിൽ. നിറയെ യാത്രക്കാരുമായി ദീർഘദൂര ബസുകളടക്കം എണ്ണക്കുവേണ്ടി ഡിേപ്പാകൾ കയറിയിറങ്ങുകയാണ്. ഇതിനിടെ എണ്ണതീർന്നെന്ന കാരണം ചൂണ്ടിക്കാട്ടി പലയിടത്തും യാത്രക്കാരെ പാതിവഴിയിൽ ഇറക്കിയ സംഭവവുമുണ്ടായി. പത്തനാപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോയ ദീർഘദൂര ബസ് ഡീസലിനായി തിരുവല്ലയിൽ കയറിയെങ്കിലും കിട്ടാതായതോടെ യാത്രക്കാരെ അവിടെ ഇറക്കി മറ്റൊരു ബസിലാണ് കയറ്റി അയച്ചത്. യാത്രക്കാരുമായി ഡിപ്പോകളിലെ പമ്പിൽ എണ്ണനിറയ്ക്കാൻ നിരയായി കിടക്കുന്ന ബസുകൾ ഇപ്പോൾ പതിവ് കാഴ്ചയാണ്. വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ സൂപ്പർ ഫാസ്റ്റ് അടക്കം ബസുകളിൽ കയറുന്നവർക്കും ഇൗ കയ്പ്പേറിയ അനുഭവം തന്നെ. മുമ്പ് ഇന്ധനക്ഷാമമുണ്ടാകുന്ന ഘട്ടങ്ങളിൽ രാത്രികാലങ്ങളിൽ സർവിസ് അവസാനിക്കുന്ന ട്രിപ്പിലാണ് വഴിയിലെ പമ്പുകളിൽ കയറിയിരുന്നത്. എന്നാൽ, ഇപ്പോൾ രാവിലെ മുതൽതന്നെ ഇന്ധനത്തിനായുള്ള 'യാചന' തുടങ്ങിയിരിക്കുന്നു. ചെലവ് ചുരുക്കലി​െൻറ ഭാഗമായി സർവിസ് വെട്ടിച്ചുരുക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് ഡിപ്പോകളുടെ ഇന്ധനവിഹിതം കുറച്ചത്. പ്രതിദിനം 8000 ലിറ്റർ കിട്ടിയിരുന്ന ഡിപ്പോകൾക്ക് ഇപ്പോൾ ലഭിക്കുന്നത് 5000-6000 ലിറ്ററാണ്. പ്രളയാനന്തരം എണ്ണക്ഷാമമുണ്ടെന്ന കാരണമുന്നയിച്ച് സർവിസ് വെട്ടിക്കുറച്ചിരുന്നു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ െഎ.ഒ.സി അധികൃതരുമായി ചർച്ച നടത്തിയതിനെതുടർന്ന് കുടിശ്ശിക തീർക്കാനും ഇന്ധനവിതരണം പഴയപടി പുനഃസ്ഥാപിക്കാനും ധാരണയായിരുന്നു. നിലവിൽ എണ്ണക്ഷാമമില്ലെന്നും എന്നാൽ, കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായും തൊഴിലാളികൾതന്നെ ആരോപിക്കുന്നു. ഷെഡ്യൂൾ പുനഃക്രമീകരണത്തെതുടർന്ന് സംസ്ഥാനവ്യാപകമായി കെ.എസ്.ആർ.ടി.സി പ്രതിദിന സർവിസിൽ ഒരു ലക്ഷം കിലോമീറ്റർ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടുണ്ട്്. അതായത് ദിനേന 17 ലക്ഷം കിലോമീറ്റർ ഒാടിയിരുന്നത് 16 ലക്ഷമായി ചുരുക്കും. യാത്രക്കാർ കുറഞ്ഞ ഉച്ചനേരങ്ങളിൽ സർവിസ് നടത്തേണ്ടതില്ലെന്നാണ് ഡിപ്പോകൾക്കുള്ള മാനേജ്മ​െൻറി​െൻറ നിർദേശം. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്ധനവിഹിതം വെട്ടിക്കുറച്ചത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.