കുളത്തി​െൻറ സംരക്ഷണഭിത്തി തകർന്നു

(ചിത്രം) ഇരവിപുരം: നിർമാണപ്രവർത്തനങ്ങളുടെ ചൂടാറും മുേമ്പ . കോർപറേഷൻ പരിധിയിലെ അയത്തിൽ മുന്നണിക്കുളത്തി​െൻറ സംരക്ഷണഭിത്തിയാണ് തകർന്നത്. ആറുമാസം മുമ്പാണ് കുളത്തി​െൻറ നവീകരണപ്രവർത്തങ്ങളും ചുറ്റുമതിൽ നിർമാണവും നടന്നത്. കുളത്തി​െൻറ ഒരുഭാഗത്തെ മതിൽ തകരുകയായിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് ചുറ്റുമതിൽ നിർമിച്ചത്. നിർമാണത്തിലെ അപാകതയാണ് മതിൽ തകരാൻ കാരണമാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതി​െൻറ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി (ചിത്രം) കൊട്ടിയം: ചെങ്ങന്നൂരിലെ ദുരിതമേഖലയിലെത്തി സേവനപ്രവർത്തനങ്ങൾ നടത്തിയതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണവും നൽകി പുരുഷ സ്വയം സഹായസംഘം. മുള്ളുവിള നവചൈതന്യം പുരുഷ സ്വയം സഹായസംഘമാണ് ചെങ്ങന്നൂരിലെത്തി വീടുകളും കിണറുകളും വൃത്തിയാക്കിയതോടൊപ്പം ദുരിതാശ്വാസനിധിയിലേക്ക് പണവും നൽകിയത്. സംഘം രക്ഷാധികാരി നാസിമുദ്ദീൻ ചെക്ക് എം. നൗഷാദ് എം.എൽ.എക്ക് കൈമാറി. സഹായഹസ്തവുമായി പള്ളിമുക്ക് മീറ്റർ കമ്പനി (ചിത്രം) ഇരവിപുരം: പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പള്ളിമുക്ക് മീറ്റർ കമ്പനി (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്) ജീവനക്കാർ. ചെങ്ങന്നൂർ ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളും പരിസരവും വൃത്തിയാക്കിയതിനൊപ്പം പരിസരങ്ങളിലെ വീടുകളിലെ വൈദ്യുതി സംബന്ധമായ ജോലികളും സംഘം ചെയ്തുകൊടുത്തു. കമ്പനി എം.ഡി വിനയകുമാർ, ചെയർമാൻ എം.എച്ച്. ഷാരിയർ, കമ്പനിയിലെ ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവരുടെ മേൽനോട്ടത്തിൽ അമ്പതോളം ജീവനക്കാരാണ് ശുചീകരണപ്രവർത്തനങ്ങളിലും ഇലക്ട്രിക്കൽ വർക്കുകളിലും ഏർപ്പെട്ടത്. ദുരിതബാധിതർക്ക് കലക്ടർ മുഖേന ഭക്ഷണസാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.