പുനർനിർമാണത്തിൽ ജാഗ്രത വേണമെന്ന്​ പരിസ്ഥിതി പ്രവർത്തകർ

തിരുവനന്തപുരം: കേരളത്തി​െൻറ പുനർനിർമാണത്തിന് കർമപദ്ധതി തയാറാക്കുമ്പോൾ പാരിസ്ഥിതിക ജാഗ്രതയും വിവേകവും സർക്കാർ പാലിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ. പശ്ചിമഘട്ടത്തിലുടനീളം പാറമടകൾ തീർത്തും വനഭൂമി കൈയേറിയുമുള്ള 'വികസനം' അവസാനിപ്പിക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ 'മാധ്യമ'ത്തോട് പറഞ്ഞു. പരിസ്ഥിതി ലോല മേഖല മാധവ് ഗാഡ്ഗിലി​െൻറ ഭാവനയല്ലെന്ന് സർക്കാർ മനസ്സിലാക്കണം. നെൽവയൽ ഭൂമാഫിയക്ക് മണ്ണിട്ട് നികത്താൻ വിട്ടുകൊടുത്ത വികസനമാണ് പ്രളയത്തെ മാരകമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യത്തിൽ തുടർന്ന തെറ്റ് ആവർത്തിക്കരുതെന്ന് സി.ആർ. നീലകണ്ഠൻ സൂചിപ്പിച്ചു. കൃഷി, വ്യവസായം, ഗതാഗതം, ജലമാർഗങ്ങൾ, ഭൂവിനിയോഗം എന്നിവയിലെല്ലാം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. കാൽകോടിയിലധികം വീട് ആർപ്പാർപ്പില്ലാതെ കിടക്കുകയാണെന്നും വീടില്ലാത്തവർക്ക് ഇവ ഉപയോഗപ്പെടുത്താൻ നിയമനിർമാണം നടത്തണമെന്നും ജോൺ പെരുവന്താനം പറഞ്ഞു. പരിസ്ഥിതി ദുർബല മേഖലകളിൽ മുളവീടുകൾ പരിഗണിക്കണം. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണം. പ്രധാന റോഡുകളും നിർമാണപദ്ധതികളും യു.എൻ കൺവെൻഷൻ വ്യവസ്ഥ അനുശാസിക്കുംവിധം പരിസ്ഥിതി ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും കൂടാതെ നടപ്പാക്കില്ലെന്ന് നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.