തിരുവനന്തപുരം: പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്താൻ ഐ.ടി. വകുപ്പിെൻറ ആഭിമുഖ്യത്തില്‍ 'റീബിൽഡ് കേരള' മൊബൈല്‍ പ്ലാറ്റ്ഫോം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപകല്‍പന. സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ടായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇൗ വളൻറിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാം. ഇവര്‍ക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ rebuildkerala എന്ന മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ rebuildkerala IT Mission സര്‍ച് ചെയ്താല്‍ ലഭിക്കും. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും. ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തിെൻറ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ്ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണനഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫിസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.