കരുനാഗപ്പള്ളി: സ്കൂൾ ബസുകളുടെ സുരക്ഷപരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തം. സ്കൂൾ ബസുകളും വിദ്യാർഥികളെ കയറ്റി ക്കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങളും എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഓടുന്നത്. പല വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് അമിത വേഗത്തിലാണ് സർവിസ് നടത്തുന്നത്. കഴിഞ്ഞദിവസം കുട്ടികളുമായി പോയ തൊടിയൂർ വെളുത്തമണൽ ശ്രീ ബുദ്ധാ സെൻട്രൽ സ്കൂളിലെ ബസിൽ നിന്ന് പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബസ് തടഞ്ഞു. കുട്ടികളെ പെെട്ടന്ന് ഇറക്കാൻ ശ്രമിക്കുന്നതിടെ എമർജൻസി വാതിൽ തുറക്കാനായില്ല. ഇത്തരത്തിൽ സുരക്ഷിതമല്ലാതെയാണ് ബസുകൾ കുട്ടികളെയും കയറ്റി സർവിസ് നടത്തുന്നത്. വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. ധനസഹായം കൈമാറി കണ്ണനല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ക്ഷീരസംഘവും. കണ്ണനല്ലൂർ ക്ഷീരസംഘമാണ് ബ്ലോക്ക് ക്ഷീരവികസന ഓഫിസർ മുഖേന സഹായം കൈമാറിയത്. ക്ഷീരസംഘംപ്രസിഡൻറ് എ.എൽ. നിസാമുദ്ദീനാണ് തുക ക്ഷീരവികസന ഓഫിസർ ഓമനക്കുട്ടന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.