'വാജ്​പേയിയുടെ ജീവിതം പാഠ്യവിഷയമാക്കണം'

(ചിത്രം) കുണ്ടറ: രാഷ്ട്രതന്ത്രജ്ഞനും മികച്ച പാർലമെേൻററിയനും ഭരണാധികാരിയും കവിയും മനുഷ്യസ്നേഹിയുമായിരുന്ന എ.ബി. വാജ്പേയിയുടെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് നെടുമ്പന ശിവൻ അധ്യക്ഷത വഹിച്ചു. കുണ്ടറ മണ്ഡലം സെക്രട്ടറി ടി. സുനിൽകുമാർ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, കല്ലടദാസ്, നെടുമ്പന ഓമനക്കുട്ടൻ, വസന്തബാലകൃഷ്ണൻ, കേണൽ കെ.കെ. ജോൺ എന്നിവർ സംസാരിച്ചു. സാന്ത്വനവും കരുതലും: ചിറ്റുമല ബ്ലോക്ക് പാലിയേറ്റിവ് സഹായ പദ്ധതിക്ക് തുടക്കം ആറു പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് സഹായം നൽകുന്നത് കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ആറു പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കായി നടപ്പാക്കുന്ന 'സാന്ത്വനവും കരുതലും'പദ്ധതിക്ക് തുടക്കമായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രിയമോഹൻ, കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺഫിലിപ്, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. പുഷ്പലത, സെക്രട്ടറി എം.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുക്കപ്പെട്ട നിർധനരായ 10 പാലിയേറ്റിവ് കെയർ രോഗികൾക്ക് എല്ലാ മാസവും അരിയും അനുബന്ധവസ്തുക്കളും സൗജന്യമായി നൽകുന്നതാണ് പദ്ധതി. ചികിത്സ സഹായം നൽകി കുണ്ടറ: പെരുമ്പുഴ സ്വദേശി രാഹുലിന് മജ്ജ മാറ്റിെവക്കൽ ശസ്ത്രക്രിയക്കുവേണ്ടി ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. 3.60 ലക്ഷം രൂപ സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ രാഹുലി​െൻറ ബന്ധുക്കൾക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.