പ്രളയം: തദ്ദേശ സ്വയംഭരണ വകുപ്പിന് ആവശ്യം 1300 കോടി -മന്ത്രി

തിരുവനന്തപുരം: പ്രളയാനന്തരം തദ്ദേശസ്വയംഭരണവകുപ്പിനുകീഴിലെ റോഡുകളുടെയും വീടുകളുടെയും പുനര്‍നിർമാണത്തിന് മാത്രം 1300 കോടി രൂപ ആവശ്യമുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കേന്ദ്രസര്‍ക്കാറി​െൻറ പ്രത്യേക പദ്ധതിയിൽപെടുത്തി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തൊമാറിന് മൊയ്തീന്‍ കത്തയച്ചു. 5,80,502 കുടുംബങ്ങളാണ് പ്രളയത്തിനിരയായത്. 12,477 വീട് പൂർണമായും 82,853 എണ്ണം ഭാഗികമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ വീട് തകര്‍ന്നത് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. വീട് നന്നാക്കാൻ 498.94 കോടി രൂപ ആവശ്യമാണ്. നാലു ലക്ഷം രൂപ വീതമാണ് തകര്‍ന്ന വീടുകള്‍ക്ക് ധനസഹായം കണക്കാക്കിയിട്ടുള്ളത്. 2983.67 കിലോമീറ്ററിൽ 1895 ഗ്രാമീണ റോഡുകൾ തകര്‍ന്നു. റോഡ് നവീകരണത്തിന് 793.23 കോടി രൂപ പ്രത്യേക ധനസഹായം നല്‍കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.