ബസുകൾ കൂട്ടിയിടിച്ച്​ യാത്രക്കാർക്ക്​ പരിക്ക്​

അഞ്ചൽ: അഗസ്ത്യക്കോടിന് സമീപം സ്വകാര്യബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്കേറ ്റു. തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോയ സ്വകാര്യബസും എതിരേ വന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസി​െൻറ പിൻഭാഗത്തെ ബോഡി തകർന്നു. എതിരേ വന്ന കാറിൽ തട്ടാതിരിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിലിടിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. പരിക്കേറ്റ യാത്രക്കാർ അഞ്ചലിലെ വിവിധ സ്വകാര്യആശുപത്രികളിൽ ചികിത്സ തേടി. അഞ്ചൽ പൊലീസ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.