തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ വായ്പ തിരിച്ചടവിന് മൊറേട്ടാറിയം ഏർപ്പെടുത്താൻ കേരളം മുഴുവൻ പ്രളയബാധിതമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ബാങ്കുകൾ പിൻവലിച്ചു. ഇതോടെ ഇൗ മേഖലകളിലുള്ളവർക്ക് മാത്രമാകും മൊറേട്ടാറിയം. സംസ്ഥാനമൊന്നാകെ പ്രളയബാധിതമാക്കണമെന്നും അല്ലാതെവന്നാൽ സാേങ്കതിക പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു ബാങ്കുകളുടെ നിലപാട്. പ്രളയബാധിത വില്ലേജുകൾ മാത്രം അപ്രകാരം പ്രഖ്യാപിക്കുക എന്ന നിലപാടാണ് സർക്കാർ എടുത്തത്. ബാങ്കുകളുമായി ചർച്ചക്ക് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലെപ്പടുത്തി. തുടർന്നാണ് ധാരണ. പ്രളയം ഇല്ലാത്ത സ്ഥലത്ത് ഉണ്ടെന്ന് പറയുന്നത് സര്‍ക്കാറിെൻറ വിശ്വാസ്യതയെ ബാധിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ വാദം ബാങ്കുകള്‍ അംഗീകരിച്ചു. പ്രളയബാധിതനാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖ അര്‍ഹതയുള്ളയാള്‍ ഹാജരാക്കുന്നതിനാല്‍ ബാങ്കുകള്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. ചില പ്രദേശങ്ങള്‍ മാത്രം പ്രളയബാധിതമായി പ്രഖ്യാപിച്ച ജില്ലകളില്‍ ആര്‍ക്കെങ്കിലും വായ്പ നല്‍കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ അപ്പോള്‍ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്താമെന്ന തീരുമാനത്തിലാണ് ബാങ്കേഴ്സ് സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.