തിരുവനന്തപുരം: സർവകലാശാലകളിൽ ഗവേഷണ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശനപരീക്ഷയിൽ എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് മാർക്ക് ഇളവ് അനുവദിച്ച് യു.ജി.സി. പ്രവേശന പരീക്ഷയിൽ അഞ്ച് ശതമാനം മാർക്കിെൻറ ഇളവാണ് അനുവദിച്ചത്. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്കിന് പകരം ഇവർക്ക് 45 ശതമാനം മാർക്ക് നേടിയാൽ യോഗ്യരാകും. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്കാണ് ഇളവ്. പ്രവേശന പരീക്ഷ മാർക്കിലെ ഇളവ് കൂടി യു.ജി.സിയുടെ 2018ലെ മിനിമം സ്റ്റാേൻറഡ്സ് ആൻഡ് പ്രൊസീജിയർ ഫോർ അവാർഡ് ഒാഫ് എം.ഫിൽ/ പിഎച്ച്.ഡി ഡിഗ്രീസ് െറഗുലേഷനിൽ ഉൾപ്പെടുത്തി കേന്ദ്രമാനവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.