വള്ളക്കടവ്: വിമാനത്താവളത്തിെൻറ രണ്ടാംഘട്ട വികസനത്തിനുള്ള സ്ഥലമേെറ്റടുപ്പ് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നു. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ തീരുമാനം അറിയാന്‍ കലക്ടറെ നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് ആക്ഷന്‍ കൗണ്‍സില്‍. വള്ളക്കടവ്-വയ്യാമൂലയില്‍നിന്ന് 18 എക്കര്‍ സ്ഥലം ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് 2013 ലെ ഭൂമിയേറ്റടെുക്കല്‍ നിയമ പ്രകാരം സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. സ്ഥലം ഏെറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് 35ല്‍ അധികം പരാതികള്‍ റവന്യൂ അധികൃതര്‍ക്ക് നാട്ടുകാര്‍ നല്‍കിക്കഴിഞ്ഞു. പരാതിക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വള്ളക്കടവ്-വയ്യാമൂല ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കലക്ടറെ നേരില്‍ക്കണ്ട് സര്‍ക്കാര്‍ നടപടി അറിയാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സ്ഥലം എെറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. ഇതോടെ18 ഏക്കറില്‍ പുതിയ നിർമാണങ്ങള്‍ നടത്താനോ, സ്ഥലം കൈമാറ്റം ചെയ്യാനോ കഴിയില്ല. എന്നാല്‍, ഇവരില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം നല്‍കുന്ന ബദല്‍ സംവിധാനങ്ങളെ കുറിച്ച് സ്ഥലത്തിെൻറ ഉടമകളുമായോ ആക്ഷന്‍കൗണ്‍സിലുമായോ അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടില്ല. വിമാനത്താവളത്തിെൻറ വികസനത്തിനായി നേരത്തെ സ്ഥലം ഏറ്റെടുക്കാനെത്തിയ റവന്യൂ അധികൃതരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷിനേതാക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും സാമൂഹിക ആഘാതപഠനം നടത്തുകയുമായിരുന്നു. ഇതിെൻറ ഭാഗമായി ലയോള കോളജിലെ അധ്യാപകരായ സാബു. പി. തോമസ്, ഡോ.ആര്‍. പ്രകാശ് പിള്ള, ഫ്രാങ്ക്ളിന്‍ എന്നിവര്‍ അടങ്ങുന്ന സംഘം പഠനം നടത്തി റിപ്പോര്‍ട്ട് ജില്ല ഭരണകൂടത്തിന് കൈമാറി. കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയതോടെയാണ് 18 ഏക്കറിലെ ഭൂമിയും കിടപ്പാടങ്ങളും മരവിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. ഇൗ ഭൂമിയില്‍ താമസിച്ചിരുന്ന 73 കുടുംബങ്ങളാണ് കുടിയിറക്കൽ ഭീഷണി നേരിടുന്നത്. ഇതിനു പുറമെ 32 പേർ സ്ഥലവും വിട്ടുനല്‍കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.