തിരുവനന്തപുരം: കേന്ദ്ര കായികയുവജനക്ഷേമ മന്ത്രാലയത്തിന് കീഴില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ദ്വിവത്സര ബി.പി.എഡ് കോഴ്‌സിന് അപേക്ഷിക്കാം. എന്‍.സി.ടി.ഇ അംഗീകാരമുള്ള കായികാധ്യാപക പഠനത്തിന് അമ്പത് ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയായവർക്ക് അപേക്ഷിക്കാം. കായിക പശ്ചാത്തലമുള്ള വിദ്യാർഥികള്‍ക്കായിരിക്കും മുന്‍ഗണന. കായികാധ്യാപനം മുഖ്യവിഷയമായോ തെരഞ്ഞെടുത്ത വിഷയമായോ എടുത്ത് 45 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പത്തിനകം അപേക്ഷ ഫീസായ 400 രൂപയുടെ ഡി.ഡിയോടൊപ്പം ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.lncpe.gov.in. (0471- 2412189). പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവർക്ക് പത്തനംതിട്ടയിൽ പ്രത്യേക ക്യാമ്പ് തിരുവനന്തപുരം: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തവർക്ക് അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിൽ ക്യാമ്പ് സംഘടിപ്പിക്കും. www.passportindia.gov.in എന്ന വെബ്‌സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷന്‍ (mPassportSeva APP) വഴിയോ അപേക്ഷിച്ചശേഷം എ.ആര്‍.എന്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി പത്തനംതിട്ട പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ എത്തണം. പാസ്‌പോര്‍ട്ട് ഫീസ്, ഡാമേജ് ഫീസ് എന്നിവ ഓണ്‍ലൈനായി അടേക്കണ്ട. എല്ലാ ജില്ലയിൽനിന്നുമുള്ള അപേക്ഷ ക്യാമ്പില്‍ സ്വീകരിക്കും. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുമ്പോള്‍ ആര്‍.പി.ഒ തിരുവനന്തപുരം ആണ് തെരഞ്ഞെടുക്കേണ്ടത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. (സംശയനിവാരണത്തിന് വാട്സ്ആപ് നമ്പര്‍ - 7902553036).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.