പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം -മന്ത്രി എ.സി. മൊയ്​തീൻ

തിരുവനന്തപുരം: പ്രളയാനന്തരമുണ്ടാകുന്ന പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ആേരാഗ്യപ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരും ജനങ്ങൾക്കു ഇതിനുവേണ്ട അവബോധം നൽകാൻ മുന്നിട്ടിറങ്ങണം. ജനങ്ങളെ പ്രതിരോധ മരുന്ന് കഴിക്കാൻ നിർബന്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ നേതൃത്വത്തിൽ പ്രളയബാധിത മേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തിയവർക്കുള്ള ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും പൊതുസമൂഹം വേണ്ടത്ര അംഗീകാരം നൽകിയിരുന്നില്ല. എന്നാൽ, പ്രളയകാലത്ത് ഈ ജീവനക്കാരുടെ മാതൃകപരമായ പ്രവർത്തനം ഇതിനു മാറ്റം വരുത്തി. ഇതു തുടരണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സർക്കാർ സംരക്ഷിക്കും. പ്രളയബാധിത മേഖലകളിലേക്കുള്ള കോർപറേഷ​െൻറ പ്രവർത്തനം മാതൃകപരമായിരുെന്നന്നും മന്ത്രി പറഞ്ഞു. മേയർ വി.െക. പ്രശാന്ത് അധ്യക്ഷത വഹിച്ചു. െഡപ്യൂ‌ട്ടിമേയർ രാഖി രവികുമാർ, സ്ഥിരം സമിതി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് ജോൺസൺ ജോസഫ്, ബി.ജെ.പി െഡപ്യൂട്ടി ലീഡർ എം.ആർ. ഗോപൻ, കോർപറേഷൻ സെക്രട്ടറി എൽ.എസ്. ദീപ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.