പാറശ്ശാല: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എക്ക് സംസ്ഥാന അവാർഡ്. സെക്കൻഡറി തലത്തിലാണ് സ്കൂൾ പി.ടി.എ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഒത്തൊരുമയോടുള്ള പ്രവർത്തനത്തിെൻറയും മികവാർന്ന ഭരണനിർവഹണത്തിെൻറയും വിജയമാണ് ഈ പുരസ്കാരം. എൻ.എസ്.എസ്, എസ്.പി.സി, ജെ.ആർ.സി, ഗാന്ധിദർശൻ, കരിയർ ഗൈഡൻസ്, കൗൺസലിങ്, സൗഹൃദ ക്ലബ്, ലൈബ്രറി, സ്പോർട്സ് ക്ലബ് തുടങ്ങി ഒട്ടേറെ പാഠ്യേതര പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കൂടാതെ കക്ഷിരാഷ്ട്രീയ ഭേദെമന്യേ ഏവരെയും കൂട്ടിയോജിപ്പിച്ച് സ്കൂളിെൻറ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് ചുക്കാൻ പിടിക്കുന്ന പി.ടി.എ പ്രസിഡൻറ് വി. അരുണിെൻറ പ്രവർത്തനമികവും അവാർഡ് ലഭിക്കുന്നതിന് കാരണമായി. 1957 ൽ മിഡിൽ സ്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 60 ൽ സെക്കൻഡറി തലത്തിലേക്കും 84ൽ വൊക്കേഷനൽ ഹയർ സെക്കൻഡറി തലത്തിലേക്കും 2004ൽ ഹയർ സെക്കൻഡറി തലത്തിലേക്കും ഉയരുകയായിരുന്നു. 2000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയും ത്രിതല പഞ്ചായത്തും സ്കൂളിെൻറ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി വരുന്നുണ്ട്. പ്രശസ്ത സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ, അവയവദാനത്തിലൂടെ ജനമനസ്സിലിടം പിടിച്ച നീലകണ്ഠ ശർമ, പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിശ്വനാഥൻനായർ, എൻ.െഎ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. മജീദ് ഖാൻ തുടങ്ങി ഒട്ടേറെ പ്രമുഖർക്ക് അറിവ് പകർന്നതും ഇവിെട നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.