കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കണ്ടെത്താനായില്ല

വിഴിഞ്ഞം: കടലിൽ കുളിക്കാനിറങ്ങി കാണാതായ പതിനാറുകാരനുവേണ്ടി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം തോട്ടം നാഗർ ക്ഷേത്രത്തിന് സമീപം ആറംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയ ശ്രീകാന്തിനെ ശക്തമായ തിരയിൽപെട്ടാണ് കാണാതായത്. വിഴിഞ്ഞം മുല്ലൂർ ചരുവിള പുത്തൻവീട്ടിൽ കുമാറി​െൻറയും കലയുടെയും മകനാണ്. കൂടെയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടിരുന്നു. നിറയെ പാറക്കെട്ടുകൾ ഉള്ള ഭാഗമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രിയോടെ നിർത്തിെവച്ച തിരച്ചിൽ ചൊവ്വാഴ്ചയും തുടരുമെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.