തിരുവനന്തപുരം: 10 വർഷം കൊണ്ട് സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ യു.ഡി.എഫ് സർക്കാറിനെെക്കാണ്ട് തീരുമാനമെടുപ്പിച്ച കോൺഗ്രസ് മുൻ അധ്യക്ഷൻ വി.എം. സുധീരെൻറ ഗൗരീശപട്ടത്തെ വീടിനു മുന്നിൽ മദ്യശാല തുറക്കാൻ അനുമതി നൽകിയ സർക്കാറിെൻറ നടപടി അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേരള മദ്യനിരോധന സമിതി. പ്രസിഡൻറ് എം. ലാസറിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കെ. രാജ് കുമാർ, തിരുപുറം സോമശേഖരൻ നായർ, ജി. സദാനന്ദൻ, മര്യാപുരം ജഗദീശൻ, നാരായണൻ തമ്പി, കാട്ടായിക്കോണം ശശിധരൻ, ലീലാമ്മ െഎസക്, മഞ്ഞിലാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.