ടിക്കറ്റില്ല പകരം കലക്​ഷൻ ബക്കറ്റ്​, മാതൃകയായി സ്വകാര്യബസുകളുടെ കാരുണ്യയ​ാത്ര

തിരുവനന്തപുരം: പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ നഗരത്തിലെ സ്വകാര്യബസുകളുടെ കാരുണ്യയാത്ര. തിങ്കളാഴ്ചയിലെ കലക്ഷൻ മുഴുവൻ മുഖ്യമന്ത്രിയുെട ദുരിതാശ്വാസനിധിയിലേക്ക് നീക്കിവെച്ചാണ് ബസുടമകൾ മാതൃകയായത്. തിങ്കളാഴ്ച ബസ് ജീവനക്കാർ ടിക്കറ്റ് റാക്കെടുത്തില്ല, പകരം ബക്കറ്റെടുത്തു. ബസിൽ കയറിയവരെല്ലാം ടിക്കറ്റ് നിരക്കിന് പകരം ബസുകാരുടെ നല്ലമനസ്സ് െഎക്യദാർഢ്യമായി കൈയിലുള്ള നല്ല തുകതന്നെ ബക്കറ്റിലിട്ടു. ഇന്ധനച്ചെലവൊഴികെ ലഭിക്കുന്ന വരുമാനം മുഴുവൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബസിൽ കയറിയ വിദ്യാർഥികളും പതിവ് കൺസെഷൻ പരിഗണിക്കാതെ അധികം നൽകി. കാരുണ്യയാത്രയെപ്പറ്റി നേരത്തേ അറിയിച്ചിരുന്നതിനാൽ പൊതുജനങ്ങൾ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി ബസുകളിൽ യാത്ര ചെയ്തതിനാൽ പതിവിലും തിരക്കായിരുന്നു. ചിലയിടങ്ങളിൽ ടിക്കറ്റ് നിരക്ക് എടുത്തശേഷം ബാക്കി തുക തിരികെ നൽകിയെങ്കിലും യാത്രക്കാർ വാങ്ങിയില്ല. 100 രൂപ മുതൽ 500 രൂപവരെ പലരും നൽകിയിരുന്നു. നഗരത്തിലെ 166ഓളം ബസുകളാണ് കാരുണ്യയാത്രയിൽ പങ്കാളികളായത്. പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ, റാന്നി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സൗജന്യമായി ശുചീകരണസാധനങ്ങളും ഭക്ഷണസാധനങ്ങളും കൊണ്ടുപോയ കുറച്ചു ബസുകൾ കാരുണ്യയാത്രയിൽ പങ്കെടുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.