പ്രവാസി ഒാട്ടോ അർബുദരോഗികൾക്ക് സമ്മാനിക്കുന്നത് കാരുണ്യയാത്ര

കാട്ടാക്കട: വിളപ്പിൽശാല കാരോട് വിളയിൽ ദേവീക്ഷേത്രത്തിനു സമീപം പ്ലാവിള പുത്തൻവീട്ടിൽ ശ്രീകുമാറി​െൻറ ഓട്ടോയിൽ അർബുദരോഗിക്ക് സൗജന്യ യാത്ര എന്ന ബോർഡില്ല, പക്ഷേ, ഒാരോ യാത്രയും കാരുണ്യത്തി​െൻറ സ്നേഹസ്പർശമേകിയാണ്. ശ്രീകുമാറി​െൻറ പ്രവാസി ഓട്ടോയിൽ രോഗികള്‍ക്ക് യാത്ര സൗജന്യമാണ്. ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇദ്ദേഹം വരുമാനത്തിനായി ഓട്ടോ വാങ്ങിയത്. 'പ്രവാസി' എന്ന് പേരിട്ട് ക്ഷേത്ര ജങ്ഷനിലെ ഒാട്ടോയിൽ തുടക്കത്തില്‍ മാസത്തിൽ ഒരു ദിവസത്തെ ഓട്ടം നിർധന രോഗികൾക്കെന്ന നിലയ്ക്കായിരുന്നു. ഇപ്പോള്‍ അതൊന്നും ഇല്ല, പ്രവാസി ഓട്ടോയിൽ കാൻസർ രോഗികൾക്ക് ആർ.സി.സി, മെഡിക്കൽ കോളജ്, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ചികിത്സ തീർത്തും സൗജന്യമാണ്. രോഗിയെ ആശുപത്രിയിലെത്തിച്ച് മടങ്ങുകയല്ല, ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലെത്തിച്ചാലേ ശ്രീകുമാറി​െൻറ സേവനം അവസാനിക്കൂ. അത് എത്രനേരമായാലും...രോഗിക്കൊപ്പമുണ്ടാകും നന്മയുള്ള ഈ ഓട്ടോക്കാരൻ. ചിത്രം-ഉണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.