തിരുവനന്തപുരം: സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയുടെ ആഭിമുഖ്യത്തിൽ ഡോ. ജി.ആർ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെൻറിന് സമാപനം. 22 സ്കൂളുകളിൽനിന്ന് 22 ആൺകുട്ടികളുടെ ടീമും ഒമ്പത് പെൺകുട്ടികളുടെ ടീമും പെങ്കടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇടവ ജവഹർ പബ്ലിക് സ്കൂൾ, തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും വിഴിഞ്ഞം എസ്.എഫ്.എസ് വിജയിച്ചു. ഡോ. ജി.ആർ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും പട്ടം ആര്യ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തുമെത്തി. സ്കൂൾ മാനേജിങ് ട്രസ്റ്റി സിസ്റ്റർ മൈഥിലി അധ്യക്ഷതവഹിച്ചു. സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സ് പ്രസിഡൻറ് ജയശങ്കർ പ്രസാദ്, സെക്രട്ടറി േജായ് എം. വർഗീസ്, േഡാ. ജി.ആർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, മാനേജർ പി. രവിശങ്കർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.