പത്തനംതിട്ട: മഹാപ്രളയത്തില്‍ പമ്പ മണപ്പുറത്തെയും അനുബന്ധപ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതില് നിന്ന് പാഠം ഉള്‍ക്കൊണ്ട് മണപ്പുറത്ത് ഇനി സ്ഥിരം നിര്‍മാണം ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ പറഞ്ഞു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തിവിടാൻ താൽക്കാലികമായി ഒരുക്കുന്ന സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രളയാനന്തര ദിനങ്ങളില്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളില്‍ അടിഞ്ഞ മണ്ണുമാറ്റി പാലങ്ങള്‍ ഉപയോഗയോഗ്യമാക്കി. നദി ഗതിമാറി ഒഴുകിയതിനാല്‍ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് എത്താൻ കല്ലിട്ട് ശ്രീരാമസേതുവിെൻറ മാതൃകയില്‍ അയ്യപ്പസേതു പമ്പയില്‍ നിര്‍മിച്ചു. നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങൾ നദിതന്നെ ഇല്ലാതാക്കുമെന്ന പാഠമാണ് ഈ പ്രളയം നമുക്ക് നല്‍കിയത്. ഇതുള്‍ക്കൊണ്ട് പമ്പാ നദിയെയും കരയെയും സ്വാഭാവിക നീരൊഴുക്കിനു വിട്ടുകൊടുക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് ദേവസ്വം ബോര്‍ഡ് പൂര്‍ണമായി മാറും. പ്രധാന ഇടത്താവളങ്ങളായ എരുമേലി, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നിവ ബേസ് ക്യാമ്പുകളാക്കി ശബരിമല തീര്‍ഥാടനം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.