ബൈക്കിൽ റേസ് നടത്തി ഭീതിപരത്തൽ; യുവാവ് പിടിയിൽ

കാട്ടാക്കട: ലഹരി വസ്തുക്കൾ ഉപയോഗിച്ചശേഷം ബൈക്ക് റേസ് നടത്തി ഭീതി പടര്‍ത്തുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചു. കണ്ടല കാവനാട്ടുകോണം പാറയിൽ വിളാകം വീട്ടിൽ വിഷ്ണു (23) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി തൂങ്ങാംപാറ തമ്പുരാൻ റോഡിൽ ബൈക്ക് റേസിങ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പൊലീസ് എത്തി സ്റ്റേഷനിൽ എത്തിച്ചപ്പോൾ കുഴഞ്ഞുവീണ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണത് അഭിനയമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിനെതിരെ കേസെടുത്തു. ബൈക്ക് റേസിങ് ചോദ്യം ചെയ്ത വീട്ടമ്മയെ ഒരുസംഘം മാരാകായുധങ്ങളുമായെത്തി ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്പ്പെടുത്തിയത്. സംഭവം പന്തികേടാണെന്ന് തോന്നിയ സംഘത്തിലെ മറ്റുള്ളവര്‍ സ്ഥലംവിട്ടു. തൂങ്ങാംപാറ, കിള്ളി, മുതയില്‍ പ്രദേശത്ത് ലഹരി ഉപയോഗിച്ചശേഷം രാവിലെയും വൈകീട്ടും അമിതവേഗത്തില്‍ ബൈക്കുകളില്‍ ചീറിപ്പായുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാറനല്ലൂര്‍, കാട്ടാക്കട പൊലീസി​െൻറ അതിര്‍ത്തി പ്രദേശമായതിനാല്‍ രണ്ട് പൊലീസി​െൻറയും കാര്യമായ ശ്രദ്ധപതിയാത്തതിനാലാണ് ഇത്തരം സംഘങ്ങള്‍ വിലസുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.