പഠനോപകരണങ്ങൾ സമ്മാനിച്ച് കുരുന്നുകൾ

കാട്ടാക്കട: പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട വിദ്യാർഥികള്‍ക്ക് . പ്രളയത്തിൽ സർവതും നശിച്ച വിദ്യാർഥികൾക്കാണ് നഗര മാലിന്യം പേറി പൊറുതിമുട്ടിയ നാടായ വിളപ്പില്‍ശാലയിലെ സർക്കാർ യു.പി സ്കൂളിലെ കുട്ടികള്‍ സ്നേഹസമ്മാനങ്ങൾ നൽകിയത്. ഓണം അവധി കഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടികൾ തങ്ങളാലാവുന്ന പഠനോപകരണങ്ങൾ കൈയിൽ കരുതുകയായിരുന്നു. നോട്ട് ബുക്കുകൾ, ബാഗുകൾ, കുടകൾ, പേന, പെൻസിൽ തുടങ്ങിയവയെല്ലാം അവർ ദുരന്തമുഖത്തെ പ്രിയപ്പെട്ടവർക്കായി കൊണ്ടുവന്നു. പോക്കറ്റ് മണി കിട്ടിയതും ഓണത്തിന് കളിക്കോപ്പുകൾ വാങ്ങാതെ സൂക്ഷിച്ചതുമായ പണംകൊണ്ട് വാങ്ങിയ പുത്തൻ സാധനങ്ങളായിരുന്നു എല്ലാം. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ സ്കൂളിലെത്തി കുട്ടികളിൽനിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ബുധനാഴ്ച കലക്ടർ മുഖേന പഠനോപകരണങ്ങൾ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമാധ്യാപകൻ ബാലു, സീനിയർ അസിസ്റ്റൻറ് ബിന്ദു, പി.ടി.എ പ്രസിഡൻറ് പി.എസ്. ബിജു, വൈസ് പ്രസിഡൻറ് ഷിബു, സ്കൂൾ ലീഡർ ആര്യ എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.