റോഡിൽ മലിനജലം; നെടുമങ്ങാട് പതിനൊന്നാം കല്ലിൽ യാത്രദുരിതം

നെടുമങ്ങാട്: പതിനൊന്നാം കല്ലിലെ റോഡിലൂടെ ഒാട അടഞ്ഞ് മാസങ്ങളായി മലിനജലം ഒഴുന്നത് യാത്രാദുരിതം സൃഷ്ടിക്കുന്നു. തിരുവനന്തപുരം-തെങ്കാശി പാതയിലെ പ്രധാന റോഡാണിത്. ഓട ഇല്ലാത്തതുകൊണ്ട് വെള്ളം ഒഴുകി റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇത് പരിഹരിക്കാൻ ഇൻറർലോക്ക് നിരത്തിയെങ്കിലും അത് ഇരട്ടി ദുരിതമായി. ഇൻറർലോക് ഇളകി റോഡിൽ കുഴി രൂപപ്പെട്ടനിലയിലാണ്. വാഹനങ്ങൾ ഇതുവഴി ഒച്ചിഴയുന്ന വേഗത്തിലാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വെള്ളക്കെട്ട് ഉള്ളതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്ര ദുസ്സഹമാണ്. മലിനജലം ഇരുചക്ര വാഹന യാത്രക്കാരുടെയും നടന്നുപോകുന്നവരുടെയും ദേഹത്ത് തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിന് സമീപത്തുള്ള വ്യാപാരികളും ബുദ്ധിമുട്ടുന്നു. റോഡി​െൻറ അറ്റകുറ്റപ്പണി നടത്തുമ്പോൾ ഡ്രൈനേജ് സംവിധാനം പുനഃസ്ഥാപിച്ചാൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിലറുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് സമരം നടത്തിയിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ ഉറപ്പുനൽകിയെങ്കിലും വാക്ക് പാഴ്‌വാക്കായി. നെടുമങ്ങാട് നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നനിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.