രാപ്പകൽ സേവനം നടത്തി

നെടുമങ്ങാട്: പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി നെടുമങ്ങാട് സർക്കാർ കോളജ് എൻ.എസ്.എസ് പ്രവർത്തകർ. ആദ്യഘട്ടത്തിൽ രണ്ടു ലോഡ് അവശ്യസാധനങ്ങൾ സമാഹരിച്ച് എടത്വ, തകഴി പ്രദേശങ്ങളിലേക്ക് കയറ്റിയയച്ച സംഘം പ്രിയദർശിനി ഹാൾ, എസ്.എം.വി സ്കൂൾ, നിശാഗന്ധി ഒാഡിറ്റോറിയം എന്നിവിടങ്ങളിലെ ജില്ലഭരണകൂടം നടത്തിയ കലക്ഷൻ ക്യാമ്പുകളിൽ രാപ്പകൽ സേവനം നടത്തി. പിന്നീട് ചെങ്ങന്നൂരിലെ രണ്ട് ദിവസത്തെ മെഗാ ശുചീകരണത്തിലും പങ്കാളികളായി. ഹരിപ്പാടും തലവടിയിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സംഘത്തെ കഴിഞ്ഞതവണ ദേശീയ അംഗീകാരം നേടിയ പ്രോഗ്രാം ഒാഫിസർ ഡോ. ആർ.എൻ. അൻസർ, വളൻറിയർ ക്യാപ്റ്റനായ സിദ്ധാർഥ്, പ്രിൻസിപ്പൽ ഡോ. െഎ. മിനി, വൈസ് പ്രിൻസിപ്പൽ ഡോ. അലക്സ്, മറ്റ് ജീവനക്കാർ എന്നിവർ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.