തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എൻറോക്രൈനോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 19ന് രാവിലെ 10ന് പ്രിന്‍സിപ്പലിെൻറ കാര്യാലയത്തില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. ഡി.എം. എൻറോക്രൈനോളജി/എം.ഡി ജനറല്‍ മെഡിസിനാണ് വിദ്യാഭ്യാസയോഗ്യത. 50,000 രൂപ വേതനം ലഭിക്കും. ഇൻറര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.