തിരുവനന്തപുരം: തന്ത്രിമണ്ഡല വിദ്യാപീഠത്തിെൻറ നിർവാഹക സമിതി യോഗം നടന്നു. ചെയർമാൻ കൂടൽമന പി. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിെൻറ അംഗീകാരമുള്ള തന്ത്രിമണ്ഡല വിദ്യാപീഠത്തിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടത്തുന്ന പൂജാ വിശാരദ് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ജനറൽ സെക്രട്ടറി വാഴയിൽമഠം വിഷ്ണുനമ്പൂതിരി, പ്രിൻസിപ്പൽ തന്ത്രരത്നം അടിയമന പി. രാജേഷ് നമ്പൂതിരി എന്നിവർ വിശദീകരിച്ചു. പൂജാവിശാരദ് പരീക്ഷാർഥികൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാനതല ഒാറിയേൻറഷൻ ക്ലാസ് 15ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഭാരതീയ വിചാരകേന്ദ്രം സംസ്കൃതി ഭവനിൽ നടക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.