വള്ളക്കടവ്: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കോടി പതിനാല് ലക്ഷത്തിെൻറ വിദേശ കറൻസികൾ പിടികൂടി. കരമന സ്വദേശി പീരുമുഹമ്മദ് സമീർക്കുട്ടി എന്നയാളിൽ നിന്നാണ് കറൻസി പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുള്ള എയർ അറേബ്യ വിമാനത്തിൽ ദുൈബയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇയാൾ. എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് സി.ഐ.എസ്.എഫ് നടത്തിയ ബാഗ് പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. ഡോളർ, സൗദി റിയാൽ ഉൾപ്പെടെയുള്ള വിദേശ കറൻസികളാണ് പിടികൂടിയത്. വിശദമായി ചോദ്യംചെയ്തുവരുകയാണ്. കള്ളക്കടത്തിലെ സ്ഥിരം കണ്ണിയാണ് ഇയാളെന്ന സംശയത്തിലാണ് അന്വേഷണ സംഘം. റവന്യൂ ഇൻറലിജൻസ് വിഭാഗവും ചോദ്യം ചെയ്യും. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ നിന്ന് വിദേശ കറൻസികൾ കള്ളപ്പണം നൽകി വാങ്ങി പിന്നീട് കരിയർമാർ വഴി വിദേശെത്തത്തിച്ച് സ്വർണം വാങ്ങി വീണ്ടും കരിയർമാർ വഴി നാട്ടിൽ എത്തിക്കുന്ന മാഫിയസംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.