ജലശുദ്ധീകരണി അവരുടേതല്ല, സേവാഭാരതിയുടെ ഒരു പ്രചാരണം കൂടി പൊളിഞ്ഞു

തിരുവനന്തപുരം: ദുരന്തമുഖത്ത് നടക്കുന്ന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തിയ ഒരുവ്യാജപ്രചാരണം കൂടി പൊളിഞ്ഞു. ചെങ്ങന്നൂരിലെ സഞ്ചരിക്കുന്ന ജലശുദ്ധീകരണിയാണ് സേവാഭാരതിയുടേതാക്കി പ്രചരിപ്പിച്ചത്. എന്നാൽ കേന്ദ്രസർക്കാറി​െൻറ കൗൺസിൽ ഒാഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.െഎ.ആർ) കീഴിൽ ഗുജറാത്തിലെ ഭാവ്നഗറിലുള്ള സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിേൻറതാണ് അത്യാധുനിക സൗകര്യമുള്ള ജലശുദ്ധീകരണി. മണിക്കൂറിൽ 3000-4000 ലിറ്റർ വരെ ശുദ്ധജലം നൽകാൻ ഇതിലെ സാങ്കേതികവിദ്യക്ക് കഴിയും. ഗുജറാത്തിൽനിന്ന് സേവാഭാരതി എത്തിച്ച കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാൻറ് ചെങ്ങന്നൂരിൽ എത്തിയെന്ന രീതിയിലായിരുന്നു പ്രചാരണം. സി.എസ്.െഎ.ആറിന് കീഴിൽ തിരുവനന്തപുരം പാപ്പനംകോട് പ്രവർത്തിക്കുന്ന കേന്ദ്ര ഗവേഷണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്റ്റ്) ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. അജയ്ഘോഷി​െൻറ ഇടപെടലിനെ തുടർന്നാണ് വാഹനം കേരളത്തിൽ എത്തിച്ചത്. ആഗസ്റ്റ് 28ന് 'നിസ്റ്റി'ലെ സീനിയർ റിസർച് ഫെലോ മുഹമ്മദ് യൂസുഫ് ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സെപ്റ്റംബർ ഒന്നുമുതൽ ഇത് സ്വന്തം അക്കൗണ്ടിൽ വരവുവെച്ചാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.