അഞ്ചൽ: വിവാഹത്തിെൻറ പാചകത്തിനെത്തിയവർ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘട്ടനത്തിലും ഒരാൾക്ക് വെട്ടേറ്റു. ഏറം ചോരനാട് സ്വദേശി ഉണ്ണികൃഷ്ണപിള്ള(48)ക്കാണ് പരിക്കേറ്റത്. കറിക്കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിനാണ് മുറിവേറ്റത്. പാചകസംഘത്തിലുണ്ടായിരുന്ന സിദ്ദീഖിൽ നിന്നാണ് ആക്രമണമുണ്ടായത്. കഴുത്തിന് ഗുരുതര പരിക്കേറ്റ ഉണ്ണിക്കൃഷ്ണപിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടമുളയ്ക്കൽ പനച്ചവിളക്ക് സമീപമുള്ള വീട്ടിൽ പാചകത്തിനെത്തിയപ്പോഴായിരുന്നു സംഘർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.