ചാലക്കുടി: അതിരപ്പിള്ളി പദ്ധതി വേണം എന്നു തന്നെയാണ് തെൻറ അഭിപ്രായമെന്നും എന്നാൽ അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കൂ എന്നും മന്ത്രി എം.എം. മണി. ഘടക കക്ഷികളിൽ വിയോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ചശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകൾ തുറന്നതിനെ വിമർശിക്കുന്നവർ പെയ്ത മഴ അറിയാതെയാണ്. 1924ലെ വെള്ളപ്പൊക്കകാലത്തേക്കാൾ പതിൻമടങ്ങ് മഴയാണ് ഇപ്പോൾ ഉണ്ടായത്. ഇതേതുടർന്ന് തമിഴ്നാട്ടിലെ ഡാമുകൾ തുറന്നുവിടേണ്ടി വന്നു. സ്വാഭാവികമായും പെരിങ്ങൽകുത്തും തുറന്നു. നുഷ്യസാധ്യമല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. പെരിങ്ങൽകുത്ത് ഡാമിെൻറ അറ്റക്കുറ്റപണികൾ പണം കടമെടുത്തായാലും ഉടൻ ചെയ്ത് തീർക്കും. മരങ്ങൾ വന്നടിഞ്ഞതുമൂലമുള്ള തടസ്സം നീക്കിവരുന്നു. ഇനി മുളകൾ മാത്രമാണ് നീക്കാനുള്ളത്. ഡാമിന് സുരക്ഷ ഭീഷണിയില്ല. ഇപ്പോൾ ഒരു ജനറേറ്ററിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. മഴ മുഴുവൻ പെയ്ത് തീർന്നിട്ടില്ല. തുലാമഴ പെയ്യാനുണ്ട്. ഡാമിലെ വെള്ളം മുഴുവൻ ഒഴുകി നഷ്ടമായി എന്ന് ദുഃഖിക്കേണ്ട. ഷോളയാർ നിലയവും ആദിവാസി കോളനികളും മന്ത്രി സന്ദർശിച്ചു. ബി.ഡി. ദേവസി എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ്, ബ്ലാക്ക് വൈസ് പ്രസിഡൻറ് വിജു വാഴക്കാല തുടങ്ങിയവർ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.