എൽഎൽ.ബി പരീക്ഷ മാറ്റി​െവക്കാത്തതിൽ പ്രതിഷേധം

നെയ്യാറ്റിൻകര: എൽഎൽ.ബി പരീക്ഷകൾ മാറ്റാത്തതിൽ പ്രതിഷേധം. പ്രളയത്തെ തുടർന്ന് വിവിധ പരീക്ഷകൾ മാറ്റിവെച്ചെങ്കിലും എൽഎൽ.ബി ഉൾപ്പെടെ മാറ്റിയിട്ടില്ല. എൽഎൽ.ബി സെക്കൻഡ് സെമസ്റ്റർ പരീക്ഷ ചെവ്വാഴ്ച തുടങ്ങാനിരിക്കുന്നത് മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് വിദ്യാർഥികൾ പരാതി അയച്ചിരുന്നു. തിരുവനന്തപുരം േലാ അക്കാദമിയിലും തിരുവനന്തപുരം ജില്ലയിലെ വിവിധ േലാ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളെറെയും പ്രളയബാധിത പ്രദേശത്തുനിന്ന് വരുന്നവരാണ്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട്, ചെങ്ങന്നൂർ, തൃശൂർ, എറണകുളം ജില്ലകളിലുൾപ്പെടെയുള്ള നിരവധി വിദ്യാർഥികളാണ് കേരള യൂനിവേഴ്സിറ്റിയുടെ കീഴിൽ േലാ കോളജുകളിൽ നിയമ പഠനത്തിനെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായ ദുരന്തത്തിൽനിന്ന് കരകയറുന്നതിനു മുമ്പ് പരീക്ഷയെ നേരിടുന്നത് വിദ്യാർഥികളിൽ പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രളയത്തിൽ പാഠപുസ്തകങ്ങളും മറ്റും നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പ്രളയത്തിനു മുമ്പ് തുടങ്ങാനിരുന്ന ആദ്യ പരീക്ഷകളിൽ രണ്ടെണ്ണം മാറ്റിരുന്നു. അവശേഷിക്കുന്ന പരീക്ഷകൾ മാറ്റാതെ നടത്തുന്നതിനുള്ള തീരുമാനമാണ് വിദ്യാർഥികളിൾ പ്രതിഷേധത്തിനിടയാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.