പ്രളയ ദുരിതാശ്വാസവുമായി വാട്​സ്​ആപ് കൂട്ടായ്മ

കിളിമാനൂർ: പ്രളയദുരിതാശ്വാസവുമായി വാട്സ്ആപ് കൂട്ടായ്മ. പള്ളിക്കൽ പഞ്ചായത്തിലെ മൂതലഗ്രാമത്തിൽ വിവിധ മേഖലകളിലുള്ളവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന 'നമ്മുടെ ഗ്രാമം മൂതല' വാട്സ്ആപ് കൂട്ടായ്മയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയത്. പ്രവാസികൾ, ഡോക്ടർമാർ, എൻജിനീയർമാർ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ ഉൾപ്പെടെ അംഗങ്ങളായ കൂട്ടായ്മയാണിത്. കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് 3,33,333 രൂപ സമാഹരിച്ചു. ഓരോ അംഗങ്ങൾ നൽകുന്ന വിഹിതവും അപ്പപ്പോൾ ഗ്രൂപ്പിൽ പരസ്യപ്പെടുത്തി തീർത്തും സുതാര്യമായ രീതിയിൽ ആയിരുന്നു വാട്സ്ആപ് കൂട്ടായ്മയുടെ പ്രവർത്തനം. മൂതല ജങ്ഷനിൽ നടന്ന ചടങ്ങിൽ വി. ജോയി എം.എൽ.എക്ക് നാട്ടിലെ മുതിർന്ന പൗരനും മുൻ ഗ്രാമസേവകനുമായ അബ്ദുൽ ലത്തീഫ് തുക കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, ആറ്റിങ്ങൽ ഡിവൈ.എസ്.പി ടീം അംഗമായ ദിലീപ്, പഞ്ചായത്ത് മെംബർമാർ, വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.