കടലി​െൻറ മക്കളോട് കേരളം കടപ്പെട്ടിരിക്കുന്നു -കെ. മോഹൻ കുമാർ

വർക്കല: ദുരന്തമേഖലയിൽ രക്ഷകരായെത്തിയ കടലി​െൻറ മക്കളോട് കേരളം കടപ്പെട്ടിരിക്കുെന്നന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷനംഗം കെ. മോഹൻകുമാർ. വർക്കല പ്രിയദർശിനി ആദർശ് ലൈവ്ലി മൂവ്മ​െൻറി​െൻറ (പാം) ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാപ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ 50 മത്സ്യത്തൊഴിലാളികളെ ഷാളണിയിച്ചും മൊമെ​െൻറാ നൽകിയും ആദരിച്ചു. മത്സ്യത്തൊഴിലാളികളെ വർക്കല റെയിൽവേ സ്റ്റേഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാം ചെയർമാൻ പി.എം. ബഷീറി​െൻറ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ മൈതാനത്തെ വേദിയിലേക്ക് ആനയിച്ചു. സമ്മേളനത്തിൽ നഗരസഭ കൗൺസിലർ വൈ. ഷാജി അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആർ. അനിൽകുമാർ, അഡ്വ. ഇ. റിഹാസ്, കെ. രഘുനാഥൻ, മുനിസിപ്പൽ കൗൺസിലർമാരായ എ. സലീം, എസ്. പ്രസാദ്, പള്ളിക്കൽ ഹസ്ബർ, നബീൽ നൗഷാദ്, വെട്ടൂർ ബിനു, പി.ജെ. നൈസാം, എസ്. ഹംസ, ഇടവ ജെസീഫ്, മുഹാജിരി ഷെരീഫ്, കപ്പാംവിള റിയാസ് എന്നിവർ സംസാരിച്ചു. ദുരിതമേഖലയിലേക്ക് രണ്ടാംഘട്ട സഹായ പദ്ധതിയായി 1000 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള വസ്ത്രങ്ങൾ, പായകൾ, തലയിണകൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ അഞ്ച് ട്രക്കുകളിലായി പ്രവർത്തകർ കുട്ടനാട് മേഖലയിലേക്ക് കൊണ്ടുപോയി. ● ●
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.