പുനലൂർ: പട്ടാപ്പകൽ തമിഴ്നാട്ടിലെ കൊള്ളസംഘം തോക്ക് ചൂണ്ടി കേരള വനത്തിലെ ചന്ദനം മുറിച്ചുകടത്തി. ആര്യങ്കാവ് വനം റേഞ്ചിലെ കോട്ടവാസൽ വനത്തിൽ ഞായറാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു നാലംഗസംഘം കൊള്ള നടത്തിയത്. 70 സെ.മീ. ചുറ്റളവ് വരുന്ന ചന്ദനമാണ് കടത്തിയത്. പുളിയറ ഭാഗത്തുനിന്നുള്ള സംഘം കാട്ടിൽ കയറിയത് അറിഞ്ഞ് വാച്ചർമാർ എത്തിെയങ്കിലും കൊള്ളസംഘം തോക്കുചൂണ്ടിയതോടെ ഇവർ പിന്തിരിഞ്ഞു. ഈ സമയം മുറിച്ചിട്ട ചന്ദനം സംഘം കടത്തിയെന്നാണ് വാച്ചർമാർ പറയുന്നത്. എന്നാൽ, ദുരൂഹതയുണ്ട്. മുമ്പ് പലതവണ സമാനരീതിയിൽ ചന്ദനം കൊള്ള ഈ മേഖലയിൽ നടന്നിരുന്നു. തെന്മല ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.