കാട്ടാക്കട: ഗ്രാമപഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തിൽ ഒരു സംഘം മാറനല്ലൂരില്‍ കൃഷിയിടത്തില്‍ ടിപ്പര്‍ ലോറികളില്‍ മണ്ണടിച്ച് കൃഷിഭൂമി നികത്തി. വിവരമറിഞ്ഞെത്തിയ ഉടമ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. മാറനല്ലൂർ, കൂവളശ്ശേരി മഹാദേവക്ഷേത്രത്തിന് സമീപത്തുള്ള പാടശേഖരത്തിലെ ഇടവഴിയോട് ചേർന്ന വാഴയും പച്ചക്കറിയും മരച്ചീനിയും കൃഷിചെയ്യുന്ന വസ്തുവാണ് പുലർച്ച മണ്ണുമാന്തിയന്ത്രത്തിെൻറ സഹായത്താൽ കുന്നിടിച്ച് മണ്ണ് കൊണ്ടുതള്ളിയത്. കൂവളശ്ശേരി പോങ്ങുംമൂട് ഷിബുവിലാസത്തിൽ ജി. പങ്കജാക്ഷെൻറ 29 സെൻറ് കൃഷിചെയ്തിരുന്ന ഭൂമിയാണ് ഉടമയറിയാതെ വാർഡ് അംഗത്തിെൻറ നേതൃത്വത്തില്‍ നികത്തിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിലവിലുള്ള വഴി വീതികൂട്ടൽ ലക്ഷ്യമിട്ടാണ് പാടത്ത് മണ്ണുകൊണ്ട് തള്ളിയതെങ്കിലും ഉടമയോട് അനുമതി ചോദിച്ചിരുന്നില്ല. പാടം നികത്തിയതോടെ സമീപെത്ത നീർചാലുകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. റവന്യൂവകുപ്പിെൻറ അനുമതിയില്ലാതെയാണ് കുന്നിടിച്ചതും പാടം നികത്തിയതും. അഞ്ചുസെേൻറാളം മണിക്കൂറുകൾക്കുള്ളിൽ നികത്തിക്കഴിഞ്ഞു. വിവരമറിഞ്ഞ് സമീപത്തെ ഭൂവുടമകളും പ്രതിഷേധവുമായെത്തി. നികത്തിയ പാടത്തോട് ചേർന്നുകിടക്കുന്ന കൃഷിഭൂമിക്കും നീരൊഴുക്കിനും തടസ്സം സൃഷ്ടിച്ചുള്ള പാടം നികത്തൽ അനുവദിക്കാനാവില്ലന്ന് കർഷകർ ചൂണ്ടിക്കാട്ടി. കൃഷിഭൂമി നികത്താതെ വഴിയുടെ വീതി വർധിപ്പിക്കാമെന്നിരിക്കെ പാടം നികത്തിയവർക്കെതിരെ നടപടി വേണമെന്ന് ഉടമ പങ്കജാക്ഷൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.