തിരുവനന്തപുരം: പാളയം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ലെനിൻ നഗർ എജുസോൺ നഗരിയിൽ ഒാണം-ഇൗദ് സൗഹൃദസംഗമം സംഘടിപ്പിച്ച ു. നഗരസഭ ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡൻറ് ജി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരനും സഞ്ചാരിയുമായ അഷ്‌കർ കബീർ മുഖ്യപ്രഭാഷണം നടത്തി. പാളയം ഇമാം വി.പി. സുഹൈബ് മൗലവി, പാളയം സി.എസ്.ഐ ചർച്ച് വികാരി ഫാ. ഫ്രാങ്ക്ളിൻ എന്നിവർ സംസാരിച്ചു. വാസ്തുശിൽപി ജി. ഗോപാലകൃഷ്‌ണനെയും വിദ്യാഭ്യാസപ്രവർത്തകൻ പ്രഫ. മീരാൻ മലിക്ക് മുഹമ്മദിനെയും ആദരിച്ചു . പാളയത്തെയും പരിസരപ്രദേശങ്ങളിലെയും പ്രയാസങ്ങൾ അനുഭവിക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് സാമ്പത്തികസഹായവും ചടങ്ങിൽ പ്രഖ്യാപിച്ചു. എ. അബ്‌ദുൽ ഗഫൂർ സ്വാഗതവും എ. അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.