വിഴിഞ്ഞം: പൂന്തുറ കടലിൽ വീണ യുവാവും രക്ഷിക്കാനിറങ്ങിയ നാലുപേരും തിരയിൽപെട്ടു. ഇവരെ വിഴിഞ്ഞം തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രി ഏഴോടെയുണ്ടായ സംഭവത്തിൽ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ഫൂട്ടസാണ്(38) കടലിൽ വീണത്. ഇയാളെ രക്ഷപ്പെടുത്താനിറങ്ങിയ തോമസ് (39), ഡാർവിൻ (42), ജസ്റ്റിൻ (40), ഫ്രാൻസിസ് (39) എന്നിവരാണ് തിരയിൽപെട്ടത്. കടലിൽ വീണ ഫൂട്ടസ് ഒന്നര മണിക്കൂേറാളം തിരകളോട് മല്ലിട്ടു. ഒടുവിൽ രക്ഷിക്കാനിറങ്ങിയ നാലുപേരും അവശരായതിനെതുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് തീരദേശ പൊലീസ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുല്ലൂരിൽ 16 വയസ്സുകാരൻ കടലിൽ വീണതിനെ തുടർന്ന് തിരച്ചിലിലായിരുന്ന തീരദേശ പൊലീസ് ഇവിടേക്ക് എത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനുശേഷം വിഴിഞ്ഞത്തെ പുതിയ വാർഫിൽ എത്തിെച്ചങ്കിലും കരയിൽ കയറ്റാൻ പറ്റാത്തതിനാൽ പഴയ വാർഫിൽ അടുപ്പിച്ച് കരക്ക് കയറ്റുകയായിരുന്നു. ഇവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. എസ്.ഐമാരായ ഷാനിബാസ്, ജയകുമാർ, എ.എസ്. ഐ രാജ്കുമാർ, ബ്രോട്ട് സ്രാങ്ക് െഫർണാണ്ടസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.