കൊല്ലം: പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വാങ്ങാൻ കേരളത്തിനു നിയമപരമായി ഒരു തടസ്സവുമില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമിയുടെ 165ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കണോ എന്ന്് പാര്‍ട്ടികള്‍ ആലോചിക്കണം. കേന്ദ്രം ഭരിക്കുന്നവരല്ല സംസ്ഥാനത്തുള്ളത് എന്നതിനാൽ സഹായം വാങ്ങാന്‍ പാടില്ലെന്ന് പറയരുത്. ഗുജറാത്തും ബിഹാറും മുമ്പ് സഹായം വാങ്ങിയിട്ടുണ്ട്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിസാസ്റ്റര്‍ പ്ലാന്‍ ഓഫ് മാനേജ്മെൻറില്‍ സ്വമേധയാ ഒരു രാജ്യം നല്‍കുന്ന സഹായം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മേലുനോവുമെന്ന് പേടിച്ചാണ് നാട്ടിലെ സാംസ്‌കാരികനായകന്മാര്‍ വിഷയത്തിൽ പ്രതികരിക്കാത്തത്. ചോരയും വിയര്‍പ്പും നല്‍കിയ പ്രവാസി മലയാളിക്കുള്ള പ്രതിഫലമാണ് യു.എ.ഇ നൽകുന്ന സഹായം. അല്ലാതെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷതവഹിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദര്‍, സ്വാമി സുകുമാരാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചെന്നൈ വിദ്യാധിരാജ ധര്‍മസഭ സെക്രട്ടറി സി.കെ. വാസുക്കുട്ടന്‍, ഡോ. സുമേഷ് കൃഷ്ണന്‍, ഡോ.കെ.പി. വിജയലക്ഷ്മി, പന്മന മഞ്‌ജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.