തിരുവനന്തപുരം: പുനരധിവാസ സംരംഭങ്ങളിൽ 1500 വീടുകളടക്കം ഉൾപ്പെടുന്ന സഹകരണ വകുപ്പിെൻറ 'കെയർ കേരള' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 1.75 ലക്ഷം കോടിയോളം നിക്ഷേപം സഹകരണ സംഘങ്ങൾക്കുണ്ടെന്നും ഇൗശേഷി ഉപയോഗിച്ച് ദുരിതബാധിതരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴിലെ 15000ത്തിലധികം സംഘങ്ങളും ഫങ്ഷനല്‍ രജിസ്ട്രാര്‍മാര്‍ക്ക് കീഴിലെ 7500ലധികം സംഘങ്ങളും കോഒാപറേറ്റിവ് ആലയൻസ് ടു റീബിൾഡ് കേരള എന്ന പദ്ധതിയിൽ പങ്കാളികളാകും. പ്രഖ്യാപിച്ച പദ്ധതികൾ: കെയർ േഹാം: വീട് നഷ്ടപ്പെട്ടവർക്ക് 600 സ്ക്വയർ ഫീറ്റിൽ കുറയാത്ത 1500 വീടുകൾ നിർമിച്ചുനൽകും. മൂന്ന് മാസത്തിനകം നിർമാണം പൂർത്തിയാക്കും. പ്രാഥമികസംഘങ്ങൾക്കാണ് നിർമാണച്ചുമതല. ഉപഭോക്താക്കളെ സർക്കാർ തെരഞ്ഞെടുത്ത് നൽകും. ഒാരോ വീടിനും അഞ്ച് ലക്ഷം രൂപ ചെലവ്. വൈദ്യുതി, കിണർ, മാലിന്യസംസ്കരണ സംവിധാനം തുടങ്ങിയവ അനുബന്ധമായി നിർമിച്ചുനൽകും. കെയർ ലോൺ: കുടുംബശ്രീ വഴി നൽകുന്ന വായ്പ. ഒമ്പത് ശതമാനം പലിശ സർക്കാർ വഹിക്കും. കെയർ ഗ്രെയ്സ്: സഹകരണ മേഖലയിലെ 120ഒാളം ആശുപത്രികളും ക്ലിനിക്കുകളും മെഡിക്കൽ ലാബുകളും മെഡിക്കൽ സ്റ്റോറുകളും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ചികിത്സാസൗകര്യം ലഭ്യമാക്കും. കുട്ടികൾക്ക് പഠനോപകരണം ലഭ്യമാക്കാൻ സാമ്പത്തികപിന്തുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.