റീസർവേ ചെയ്യാത്ത വില്ലേജുകളിലടക്കം റവന്യൂ രേഖകൾ നഷ്​ടപ്പെട്ടു

തിരുവനന്തപുരം: റീസർവേ നടത്താത്ത വില്ലേജുകളിലടക്കം പ്രളയത്തിൽ പഴയ റവന്യൂ രേഖകൾ നഷ്ടപ്പെട്ടു. 20ാം നൂറ്റാണ്ടി​െൻറ ആദ്യകാലത്തെ രേഖകളടക്കം നഷ്ടപ്പെെട്ടന്നാണ് സൂചന. പലതും വീണ്ടെടുക്കുക പ്രയാസമാണ്. പലയിടത്തും രേഖകൾ സൂക്ഷിച്ച കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ നശിച്ചു. 64 വില്ലേജുകളിൽ വെള്ളം കയറിയെന്നാണ് കണക്ക്. പൂർണമായി വെള്ളം കയറിയിടത്തൊക്കെ റവന്യൂ രേഖ നശിച്ചു. തൃശൂർ പടിഞ്ഞാറേ ചാലക്കുടി വില്ലേജ് ഓഫിസിലെ രേഖകൾ പൂർണമായും നശിച്ചു. 1919-20 കാലത്തെ രേഖകളാണ് നശിച്ചത്. ഇവിടെ ഭൂമി റീസർവേ ചെയ്തിട്ടില്ലാത്തതിനാൽ പഴയ രേഖകൾ വിലപ്പെട്ടവയാണ്. ഏറ്റവുമധികം വില്ലേജ് ഓഫിസുകളിൽ വെള്ളംകയറിയത് ആലപ്പുഴ ജില്ലയിലാണ് -24. ഇതിൽ 13ഉം കുട്ടനാട്ടിലാണ്. കൈനകരി സൗത്ത് വില്ലേജ് ഓഫിസിൽ ഏതാണ്ടെല്ലാ രേഖകളും നശിച്ചു. കുട്ടനാട് താലൂക്കിൽ മാത്രം 13 വില്ലേജ് ഓഫിസുകളിൽ വെള്ളംകയറി. തകഴി വില്ലേജ് ഓഫിസിൽ പ്രിൻറർ നഷ്ടപ്പെട്ടു. എറണാകുളം ചേന്നമംഗലം വില്ലേജ് ഓഫിസിൽ കമ്പ്യൂട്ടർ വെള്ളത്തിലായി. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.