വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് തലസ്ഥാനജില്ലയുടെ ആദരാഞ്ജലി. ചിതാഭസ്മം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. കാസർകോട് നിന്നാരംഭിച്ച ചിതാഭസ്മ നിമജ്ജനയാത്ര ശനിയാഴ്ച തിരുവനന്തപുരത്തെത്തി. വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് െവച്ചു. പ്രമുഖർക്കൊപ്പം ബി.ജെ.പി പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗവർണർ പി. സദാശിവം അനുസ്മര പ്രസംഗം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബി.ജെ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. മുരളീധരറാവു, സി.പി.എം സംസ്ഥാന കമ്മിറ്റി അഗം എം.വി. ഗോവിന്ദൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, എം.പിമാരായ ശശി തരൂർ, റിച്ചാർഡ് ഹേ, സുരേഷ് ഗോപി, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഡി. ബാബുപോൾ, കെ.പി. മോഹനൻ, ടി.പി. സെൻകുമാർ, ടി.പി. ശ്രീനിവാസൻ, സുഭാഷ് വാസു, രാജൻ ബാബു, കെ. അയ്യപ്പൻപിള്ള, രാമൻപിള്ള, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിലാപയാത്രയായാണ് ചിതാഭസ്മകലശം തിരുവല്ലത്തേക്ക് കൊണ്ടുപോയത്. പി.എസ്. ശ്രീധരൻപിള്ള, ജില്ല പ്രസിഡൻറ് സുരേഷ് എന്നിവർ ചേർന്ന് തിരുവല്ലത്ത് നദിയിൽ നിമജ്ജനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.