സഹപാഠിക്ക് ചങ്ങാതിപ്പൊതിയുമായി മുഖ്യമന്ത്രിയുടെ ചെറുമകനും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പഠനോപകരണം നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ല ശിശുക് ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'സഹപാഠിക്ക് ചങ്ങാതിപ്പൊതി' പദ്ധതിയില്‍ പഠനോപകരണം നല്‍കി മുഖ്യമന്ത്രിയുടെ ചെറുമകന്‍ ഇഷാനും. രണ്ടാം ക്ലാസ് വിദ്യാർഥിയായ ഇഷാന്‍ ഒരു ബാഗും അഞ്ച് നോട്ടുപുസ്തകവും ഒരു ഇന്‍സ്ട്രുമ​െൻറ് ബോക്സും ഒരു കുടയും അഞ്ച് പേനയും അഞ്ച് പെന്‍സിലും ഒരു ചോറ്റുപാത്രവുമാണ് ഏൽപിച്ചത്. നൂറുകണക്കിന് കുട്ടികളില്‍നിന്ന് മികച്ച പ്രതികരണമാണ് ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. പഠനോപകരണം നഷ്ടപ്പെട്ട ആയിരത്തിലധികം കുട്ടികൾക്ക് കിറ്റ് തയാറാക്കാൻ സമിതിക്ക് സാധിച്ചു. കാമ്പയിന്‍ അഞ്ചു വരെ തുടരും. സ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠനോപകരണം നല്‍കാം. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും മൂന്നിന് സ്കൂള്‍ അധികാരികള്‍ ഇവ സ്വീകരിക്കും. ചെട്ടികുളങ്ങര ജില്ല ശിശുക്ഷേമസമിതി ഒാഫിസിലും, തൈക്കാട് സംസ്ഥാന ശിശുക്ഷേമസമിതി ഒാഫിസിലും, വൈ.എം.ആർ ജങ്ഷനിലെ ഇന്‍സ്പിരിറ്റ് െഎ.എ.എസ് അക്കാദമിയിലും പഠനോപകരണം ശേഖരിക്കും(വിവരങ്ങള്‍ക്ക് 9447441464, 9495121620, 8129612726).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.