കൊട്ടിയം: മയ്യനാട് മുക്കത്ത് പൊഴിമുറിച്ച ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. നിലവിൽ മുറിച്ച പൊഴി മൂടി തീരദേശറോഡ് പുനർനിർമിക്കണമെങ്കിൽ അരക്കോടിയിലധികം രൂപ വേണ്ടിവരും. അഞ്ചുവർഷം മുമ്പ് മുറിച്ച പൊഴി പുനർനിർമിച്ചതും ലക്ഷങ്ങൾ മുടക്കിയാണ്. എൻ.കെ. പ്രേമചന്ദ്രൻ ജലസേചനമന്ത്രിയും എ.എ. അസീസ് ഇരവിപുരം എം.എൽ.എയുമായിരുന്ന കാലത്ത് ഇവിടെ െറഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി നീക്കം നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇരവിപുരം, ചാത്തന്നൂർ നിയോജക മണ്ഡലങ്ങൾ അതിർത്തി പങ്കിടുന്നതിനാൽ ഏത് മണ്ഡലത്തിലാണ് െറഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കേണ്ടതെന്ന ആശയക്കുഴപ്പം വന്നു. ഇതോടെ പ്രാരംഭപ്രവർത്തനങ്ങൾ പാതിവഴിയിൽ അവസാനിച്ചു. സ്വാഭാവികമായി പൊഴിമുറിയുന്ന പരവൂർ നഗരസഭ പരിധിയിലാണ് െറഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കേണ്ടതെന്ന ആവശ്യം അന്ന് ഉയർന്നിരുന്നു. മുക്കത്ത് ഏതെങ്കിലുമൊരു ഭാഗത്ത് നിർമിച്ചാൽ വെള്ളപ്പൊക്കം ഒഴിവാക്കാമെന്നത് കൂടാതെ സർക്കാറിന് ലക്ഷങ്ങളുടെ ലാഭവുമുണ്ടാകും. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ റെഗുലേറ്റർ കം ബ്രിഡ്ജിെൻറ ഷട്ടറുകൾ ഉയർത്തിയാൽ കായലിലെ വെള്ളം കടലിലേക്ക് ഒഴുകുകയും ചെയ്യും. ബ്രിഡ്ജിന് മുകളിലൂടെ വാഹനങ്ങൾക്ക് പോകാനും കഴിയും. ലക്ഷങ്ങൾ മുടക്കി ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനായുള്ള നിർമാണപ്രവർത്തനങ്ങൾ മുക്കത്ത് നടന്നുവരികയാണ്. പൊഴിമുറിച്ചതിനെതുടർന്ന് റോഡ് ഇല്ലാതായതോടെ ബസ് സർവിസ് ഉൾെപ്പടെ വാഹനഗതാഗതവും നിലച്ചു. കായലിൽനിന്നുള്ള വെള്ളം ഒഴുക്ക് നിലച്ചതിനെതുടർന്ന് കടലിൽനിന്ന് മണ്ണു കയറി ബീച്ച് രൂപാന്തരപ്പെട്ടു തുടങ്ങി. െറഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് മയ്യനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ലെസ്റ്റനും മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യനും ആവശ്യപ്പെട്ടു. ഇതിനായി ജലസേചന മന്ത്രി, കലക്ടർ, എം.എൽ.എമാർ എന്നിവർക്ക് നിവേദനം നൽകാനാണ് തീരുമാനം. മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൊല്ലം: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് പ്രളയബാധിത പ്രദേശമായ ചെങ്ങന്നൂരിൽ സമ്പൂർണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വിവിധ പ്രദേശങ്ങളിൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.