തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാർ ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവനനൽകി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ എ.കെ. ബാലെൻറ ഭാര്യ ഡോ. ജമീല, ജി. സുധാകരെൻറ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രെൻറ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിെൻറ ഭാര്യ വിജയം എം.കെ, കെ. രാജുവിെൻറ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രെൻറ ഭാര്യ എൻ.ടി. അനിതകൃഷ്ണൻ എന്നിവർ ചേർന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.