സ്വകാര്യ എ.ടി.എം: ഇടപാടുകാർക്ക്​ പണം നഷ്​ടമായി; കൈമലർത്തി ബാങ്കുകൾ

ശാസ്താംകോട്ട: പാറക്കടവിലെ സ്വകാര്യ എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ ശ്രമിച്ച ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് തുക നഷ്ടമായതായി പരാതി. ഇതുസംബന്ധിച്ച പരാതിയുമായി മേഖലയിലെ വിവിധ ബാങ്ക് ശാഖകളെ സമീപിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്തം വഹിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാറക്കടവ് ചന്തയിലെ 'വൺ ഇന്ത്യ' എ.ടി.എമ്മാണ് ഇടപാടുകാരെ വലച്ചത്. ഉൾപ്രദേശമായ ഇവിടെ മറ്റൊരു ബാങ്കി​െൻറയും എ.ടി.എം ഇല്ല. ഇവിടത്തുകാർ മുഴുവൻ ആശ്രയിച്ചിരുന്നത് ഇൗ എ.ടി.എമ്മിനെയാണ്. അങ്ങനെയിരിക്കെയാണ് മൂന്നുദിവസം മുമ്പ് എ.ടി.എമ്മിന് തകരാർ സംഭവിച്ചതും കാർഡ് ഇട്ടാലുടൻ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുന്ന പ്രതിഭാസം കണ്ടുതുടങ്ങിയതും. എസ്.ബി.െഎ, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണ് പ്രദേശവാസികളുെട അക്കൗണ്ട് ഉള്ള ബാങ്കുകൾ. ബാങ്ക്വ്യത്യാസമില്ലാതെതന്നെ പണം നഷ്ടമായിട്ടുണ്ട്. അക്കൗണ്ടിൽനിന്ന് ഇൗവിധം നഷ്ടമായ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ശാഖകൾ കയറിയിറങ്ങി വലയുകയാണ് ഇടപാടുകാർ. ശാഖ അധികൃതരാകെട്ട പണത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായിട്ടുമില്ല. അവലോകന യോഗം മാറ്റി കൊല്ലം: ദേശീയ സമ്പാദ്യപദ്ധതിയിലെ മഹിള പ്രധാന്‍ ഏജൻറുമാരുടെ അവലോകന യോഗം 11ലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.