തൊഴിലുറപ്പ് പദ്ധതി; കേരളത്തിന് ദേശീയ പുരസ്‌കാരം രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ബുധനൂരും

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് നാല് ദേശീയ പുരസ്‌കാരങ്ങള്‍. ഒമ്പത് വിഭാഗങ്ങളിലായാണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ഇത്തവണ ജലസംരക്ഷ പ്രവര്‍ത്തനങ്ങളിലെ മികച്ച ഇടപെടലുകള്‍ക്കാണ് കേരളം ഒന്നാംസ്ഥാനം നേടിയത്. അതോടൊപ്പം തൊഴിലുറപ്പ് കൂലി സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് മൂന്നാംസ്ഥാനവും നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 97.35 ശതമാനം വേതനവും സമയബന്ധിതമായി അനുവദിച്ചാണ് കേരളം നേട്ടം കൊയ്തത്. തൊഴിലുറപ്പ് പദ്ധതി മാതൃകപരമായി നടപ്പാക്കിയതില്‍ രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ആലപ്പുഴ ജില്ലയിലെ ബുധനൂരും ഇടംപിടിച്ചു. 2017-18 സാമ്പത്തിക വര്‍ഷം അനുവദിച്ചതിലും 137ശതമാനം തൊഴില്‍ ദിനങ്ങള്‍ അധികം സൃഷ്ടിച്ചാണ് കേരളം മാതൃക സൃഷ്ടിച്ചത്. സര്‍ക്കാറി​െൻറ മികച്ച ഇടപെടലുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും ആത്മാർഥമായ പരിശ്രമവുമാണ് വിജയത്തിനു പിന്നിലെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.