അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 50 കോടി

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 50 കോടിയുടെ ഭരണാനുമതി നല്‍കി തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ഉപയോഗിക്കാമെന്ന് നേരേത്ത സര്‍ക്കാര്‍ ഉത്തരവായിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങള്‍ നഗരകാര്യ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്കായിരിക്കും. ജില്ല ആസൂത്രണസമിതികളുടെ അംഗീകാരമില്ലാതെതന്നെ മാർഗനിർദേശപ്രകാരമുള്ള ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കാം. പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം ലേബര്‍ ബജറ്റിലും ആക്ഷന്‍ പ്ലാനിലും ആവശ്യമായ മാറ്റം വരുത്തി ജില്ല ആസൂത്രണസമിതിയില്‍ പുനർസമര്‍പ്പിച്ച് അംഗീകാരം വാങ്ങിയശേഷം സര്‍ക്കാര്‍ അനുമതിക്ക് നല്‍കിയാല്‍ മതിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.