തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം പ്രവഹിക്കുന്നു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്ക ല്‍ കോളജിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ വേതനമായ 33,36,276 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. രണ്ട് ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം നല്‍കി. മന്ത്രി കെ.കെ. ശൈലജക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് തുക കൈമാറി. കേരള ഡെൻറല്‍ കൗണ്‍സില്‍ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം നല്‍കി. സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എൽ.എന്‍.സി.പി.ഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മരുന്നുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. റോക്കറ്റ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ പ്രഫഷനൽ സംഘടനയായ സൊസൈറ്റി ഓഫ് എയ്റോസ്പേസ് മാനുഫാക്ചറിങ് എൻജിനീയേഴ്സിെൻറ സംഭാവനയായ രണ്ട് ലക്ഷം മുൻ ദേശീയ പ്രസിഡൻറ് ഡോ. കോശി എം. ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എസ്.എസ്.എയുടെ ആദ്യഗഡു ആയ 1.91 കോടിയുടെ ചെക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ മുഖ്യമന്ത്രിക്ക് കൈമാറി. െഎ.എസ്.ആർ.ഒ പെൻഷനേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ ഗഡുവായി അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.