എസ്.എച്ച്.ഒ യെയും കുടുംബത്തെയും വധിക്കുമെന്ന് പോസ്​റ്റർ

(ചിത്രം) ശാസ്താംകോട്ട: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യെയും കുടുംബത്തെയും 20 ദിവസത്തിനകം വധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ശാസ്താംകോട്ട ടൗണിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രത്തി​െൻറ തൂണുകളിലാണ് ഇവ പ്രധാനമായും പതിച്ചിരിക്കുന്നത്. നിറയെ അക്ഷരത്തെറ്റുള്ള പോസ്റ്ററുകളിൽ നക്സലൈറ്റ് എന്നും എഴുതിയിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പോസ്റ്റർ പതിച്ചവരെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. ഭീഷണിയെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഉന്നത ഉദ്യോഗസ്ഥർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം (ചിത്രം) കൊല്ലം: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദമുദ്ര നല്‍കി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സി.പി.ഐ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എം.എന്‍ സ്മാരകത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ്‌പോസ്റ്റ് ഒാഫിസിന് മുന്നില്‍ സമാപിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എന്‍. അനിരുദ്ധന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജി. ലാലു അധ്യക്ഷത വഹിച്ചു. ആര്‍. വിജയകുമാര്‍, എ. ബിജു, എ. രാജീവ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി. ഉണ്ണികൃഷ്ണന്‍, എസ്.വിജയന്‍, ബി.ശങ്കര്‍, എല്‍.ശശിധരന്‍, എസ്.ചന്ദ്രബോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.