കൊല്ലം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ ഇന്ന് രാവിലെ മുതൽ നടക്കും. ബാലഗോകുലത്തിെൻറയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിവിധയിടങ്ങളിൽ ലളിതമായ ചടങ്ങുകളോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തിലും മറ്റ് കേന്ദ്രങ്ങളിലും അഷ്ടമിരോഹിണിയുടെ ഭാഗമായുള്ള ശോഭായാത്രകൾ ഒഴിവാക്കി. വ്യാജരേഖകൾ ചമച്ച് വായ്പയെടുക്കാൻ ശ്രമം: മൈനാഗപ്പള്ളിയിൽ വിവാദം ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തിെൻറ മറവിൽ വ്യാജ ലെറ്റർഹെഡും സീലും നിർമിച്ച് വനിതാ പഞ്ചായത്തംഗത്തിെൻറ നേതൃത്വത്തിൽ വായ്പ തരപ്പെടുത്താൻ നടത്തിയ നീക്കത്തെച്ചൊല്ലി വിവാദം പുകയുന്നു. കോൺഗ്രസ് നേതാവായ വനിതാ പഞ്ചായത്തംഗത്തെ പ്രതിക്കൂട്ടിൽ നിർത്തുംവിധം മഹിളാകോൺഗ്രസ് നേതാവ് കൂടിയായ സി.ഡി.എസ് ചെയർപേഴ്സെൻറ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് നീക്കം പുറത്തറിഞ്ഞത്. മൈനാഗപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിെൻറ ലെറ്റർഹെഡും ചെയർപേഴ്സെൻറ സീലും അംഗം വ്യാജമായി നിർമിച്ച് വായ്പ തരപ്പെടുത്താൻ ഉപയോഗിച്ചു എന്നാണ് ആക്ഷേപം. കനറാ ബാങ്ക് ശാസ്താംകോട്ട ശാഖയിലാണ് മൂന്ന് കൂട്ടുത്തരവാദിത്ത ഗ്രൂപ്പുകൾ രൂപവത്കരിച്ചതായി വ്യാജരേഖയുണ്ടാക്കി ഒാരോ ഗ്രൂപ്പിനും കാർഷികാവശ്യങ്ങൾക്കായി രണ്ടര ലക്ഷം രൂപ വീതം വായ്പ തരപ്പെടുത്താൻ അപേക്ഷിച്ചത്. ഒാരോ ഗ്രൂപ്പിലും അഞ്ച് അംഗങ്ങളാണുള്ളത്. ഇൗവിധം 15 കുടുംബശ്രീ അംഗങ്ങളുടെ ഒപ്പുകളിൽ അസാധാരണമായ സാമ്യം കണ്ടതോടെയാണ് ബാങ്ക് അധികൃതർ സി.ഡി.എസ് ചെയർപേഴ്സനെ കണ്ട് വിവരം അന്വേഷിച്ചത്. ഇങ്ങനെയൊരു അപേക്ഷ പഞ്ചായത്തോ സി.ഡി.എസ് സംവിധാനമോ ശിപാർശ ചെയ്ത് അയച്ചിട്ടില്ലെന്ന് അവർ ബാങ്കിെൻറ കാർഷികവായ്പ ചുമതലക്കാരിയോട് വെളിപ്പെടുത്തി. ബാങ്ക് ഉദ്യോഗസ്ഥ കാണിച്ച സീലും ലെറ്റർഹെഡും ചെയർപേഴ്സെൻറ ഒപ്പുമെല്ലാം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, സി.ഡി.എസ് സംവിധാനത്തിെൻറ ഉദ്യോഗസ്ഥതല ചുമതലക്കാരനായ പഞ്ചായത്ത് അസി. സെക്രട്ടറിയുടെ ഒപ്പും ശിപാർശയും വ്യാജമായി തയാറാക്കി ബാങ്കിൽ സമർപ്പിക്കുകയും ചെയ്തു. ബാങ്ക് അധികൃതർ വായ്പ നൽകാനായി നേരേത്ത എഴുതിെവച്ചിരുന്ന മൂന്ന് ചെക്കുകളും ഇതിനെത്തുടർന്ന് നശിപ്പിക്കപ്പെട്ടതായും സ്ഥിരീകരണമുണ്ട്. എന്നാൽ ബാങ്കിെൻറ ഭാഗത്തുനിന്ന് ഇതേവരെ പൊലീസിനെ സമീപിച്ചിട്ടില്ല. മറുവശത്ത് വായ്പതട്ടിപ്പ് പഞ്ചായത്തിൽ രാഷ്ട്രീയവിഷയമായി വളരുകയാണ്. കർശനനടപടിയും വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎയും ബി.ജെ.പിയും ഇതിനകം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചുകഴിഞ്ഞു. ഇൗ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. സി.പി.എം ആണ് പഞ്ചായത്ത് ഭരിക്കുന്നത്. പരിപാടികൾ ഇന്ന് കൊല്ലം തുയ്യം വേളാങ്കണ്ണി പള്ളി: തിരുന്നാൾ മരിയൻ ധ്യാനം ആരംഭം -വൈകു 5.30 കൊല്ലൂർവിള ജമാഅത്ത്: ആണ്ടുനേർച്ച മതപ്രഭാഷണം -രാത്രി 8.30 പട്ടത്താനം ശ്രീകൃഷ്ണ ക്ഷേത്രം: അഷ്ടമിരോഹിണി ഉത്സവം പാൽപായസപൊങ്കാല -രാവിലെ 9.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: അഷ്ടമി രോഹിണി ഉത്സവം കഥകളി -രാത്രി 7.30 കിളികൊല്ലൂർ കാവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം : അഷ്ടമി രോഹിണി ഉത്സവം, നൃത്തോത്സവം -രാത്രി 9.00 കുണ്ടറ ആറുമുറിക്കട സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ: എട്ട് നോമ്പ് പെരുന്നാളും കൺെവൻഷനും, ഇടവക ചാരിറ്റി ഫണ്ട് വിതരണം, കൊടിക്കുന്നിൽ സുരേഷ് എം.പി -രാവിലെ 10.30. കുണ്ടറ കാഞ്ഞിരകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണി മഹോത്സവം- രാവിലെ 5.00.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.